Nature

ബഹ്‌റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ചു മലയാളികളിൽ ഒരാൾ മരിച്ചു

ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ ഒരാൾ മരിച്ചു. തൃശൂർ ചെന്ത്രാപിന്നി വിളമ്പത്ത് അശോകന്റെ മകൻ റജീബ് (39) ആണ്‌ മരിച്ചത്. മറ്റ് നാല് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്പേർ. ശനിയാഴ്ച രാവിലെ വർക്ക്ഷോപ്പ് തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് ഇവരെ താമസ് സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

മായയാണ് റജീബിന്റെ ഭാര്യ. ഒരു മകളുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.