Nature

സ്വാതന്ത്ര്യദിനത്തില്‍ ഗാന്ധിജിക്ക് സാഹസികമായൊരു മാല ചാർത്തൽ

ആലപ്പുഴ: സ്വാതന്ത്ര്യദിനത്തില്‍ ഗാന്ധിജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുക പതിവാണ്. ഉയരം കൂടിയ പ്രതിമയില്‍ മാലയിടുന്നത് ഏറെ പ്രയാസകരവുമാണ്. അത്തരത്തിലൊരു മാലചാർത്തലിന്റെ സാഹസികമായൊരു കൗതുകക്കാഴ്ചയാണ് ഇന്ന് കായംകുളത്ത് നടന്നത്. രണ്ടു കസേരകള്‍, രണ്ടു മേശകള്‍, കായംകുളം നഗരസഭ വൈസ് ചെയര്‍പഴ്സണ്‍ ആര്‍.ഗിരിജ, ഗാന്ധിജിക്ക് മാല ചാർത്താൻ തയാറായി.

മേശയുടെ മുകളിൽ കസേരയിട്ട് അതിനു മുകളിൽ കയറിനിന്ന് ഗാന്ധിജിക്ക് മാല ചാർത്താൻ ശ്രമിച്ചു. എന്നാൽ, ഏറ്റവും ഒടുവിലെത്തിയപ്പോള്‍ കാര്യങ്ങള്‍ ഏറ്റവും കഠിനം. മാല ഇടാനായി നോക്കിയപ്പോള്‍ പിന്നെയും പെട്ടു. മാല വീശിയപ്പോൾ താഴെ വീണത് ഗാന്ധിയുടെ കണ്ണട. അവസാനം സാഹസികമായി അത് സാധിച്ചു. മാലയിട്ടതിനു ശേഷമാണ് ഗാന്ധിജിയ്ക്ക് വീണ്ടും കണ്ണട വച്ചു നൽകിയത്. ഒടുവിൽ എല്ലാം കഴിഞ്ഞു താഴെ എത്തിയപ്പോഴാണ് വൈസ് ചെയര്‍പഴ്സണ് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.