Nature

ഒമാനില്‍ 181 പേര്‍ക്ക് കൂടി കോവിഡ്;രോഗബാധിതർ 82924 ആയി

മസ്കത്ത് : ഒമാനില്‍ 181 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ​. ഇതോടെ ആകെ രോഗികളുടെ എണ്ണം 82924 ആയി . 123 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. 77550 പേരാണ്​ ഇതുവരെ രോഗമുക്​തരായത് ​. 61 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . 462 പേരാണ്​ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നത്  ​.

ഇതില്‍ 158 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​. മസ്​കത്ത്​ ഗവര്‍ണറേറ്റിലാണ്​ ഇന്ന്​ പുതിയ രോഗികള്‍ ഏറ്റവും കൂടുതലുള്ളത്​.76 പേര്‍ക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രാജ്യത്ത് കോവിഡ്​ ബാധിച്ച്‌​ അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 562 ആയി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.