Times Kerala

ഛത്തീസ്‌ഗഡില്‍ മിന്നലേറ്റ് മൂന്ന് സ്‌ത്രീകള്‍ മരിച്ചു

 
ഛത്തീസ്‌ഗഡില്‍ മിന്നലേറ്റ് മൂന്ന് സ്‌ത്രീകള്‍ മരിച്ചു

റായ്‌പൂര്‍: റായ്‌ഗഡ്‌ ജില്ലയില്‍ ഇടിമിന്നലേറ്റ് മൂന്ന് സ്‌ത്രീകള്‍ മരിച്ചു. അപകടത്തിൽ നാല്‌പേര്‍ക്ക് പരിക്കേറ്റു. സാരൻഗഡ് പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹാർഡി ഗ്രാമത്തിലാണ്‌ സംഭവം. വിനിത ജങ്‌ഡെ (20), ശശി മഹാന്ത് (30), നന്‍കി തണ്ടൻ (50) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മറ്റ് സ്‌ത്രീകളെ പൊലീസ് സംഘം സാരന്‍ഗഡ്‌ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story