Nature

ചുമര്‍ തുരക്കുന്നതിനിടെ വൈദ്യതി വയര്‍ മുറിഞ്ഞ്​ ഷോക്കേറ്റ് മധ്യവയസ്‌കൻ മരിച്ചു

ബാലുശ്ശേരി : ജനല്‍ സ്ഥാപിക്കുന്നതിനായി വീടിന്റെ ചുമര്‍ ഡ്രില്ലിങ്​ മെഷീന്‍ ഉപയോഗിച്ച്‌​ തുരക്കവേ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു . കിനാലൂര്‍ കളരിക്കണ്ടിപ്പൊയില്‍ താമസിക്കുന്ന ചൂരക്കണ്ടി അനില്‍ കുമാറാണ് (52) മരിച്ചത് . വെള്ളിയാഴ്​ചയായിരുന്നു​ സംഭവം.

വീട്ടിലെ ഇരുമ്പു കോണിയില്‍ ചവിട്ടിനിന്ന്​ ഡ്രില്ലിങ് ചെയ്യവേ ചുമരിനുള്ളിലുണ്ടായിരുന്ന വൈദ്യുതി വയര്‍ മുറിഞ്ഞ്​ ഷോക്കേല്‍ക്കുകയായിരുന്നു . ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു .

പിതാവ്​: പരേതനായ കടുങ്ങന്‍. മാതാവ്​: ദേവി. ഭാര്യ: വത്സല. മക്കള്‍: അഭിനവ്, അഭിനന്ദ്, അഭിനാഥ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.