Times Kerala

ചന്ദ്രനില്‍ മൂത്രം ഉപയോഗിച്ച് കട്ടകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍

 
ചന്ദ്രനില്‍ മൂത്രം ഉപയോഗിച്ച് കട്ടകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍

ഡൽഹി: ചന്ദ്രനിൽ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാർ ബീൻസ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനാണ് ശാസ്ത്രജ്ഞരുടെ നീക്കമെന്ന് ഐഐഎസ്‌സി അറിയിച്ചു.ജീവശാസ്ത്രവും മെക്കാനിക്കൽ എഞ്ചിനിയറിംഗും സമന്വയിക്കുന്ന ഈ പദ്ധതി വളരെ ആവേശം നൽകുന്നതാണെന്ന് ഐഐഎസ്‌സിയിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അലോക് കുമാർ പറയുന്നു.ഐഐഎസ്‌സി, ഐഎസ്ആർഒ എന്നിവർ സംയുക്തമായി രൂപംനൽകിയ ഈ പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ മൂത്രത്തിൽ നിന്നാണ് എടുക്കുന്നത്. സീമൻിന് പകരം ഗുവാർ ഗം ഉപയോഗിക്കുന്നതിനാൽ കാർബൺ ഫൂട്ട്പ്രിൻും കുറവായിരിക്കും.ചന്ദ്രനിൽ വാസയോഗ്യമായ നിർമിതികൾക്ക് ഈ കട്ടകൾ ഉപയോഗിക്കാമെന്ന് ഗവേഷകർ കരുതുന്നു.

Related Topics

Share this story