Times Kerala

സ്വാതന്ത്ര്യദിനത്തില്‍ ‘പൂര്‍ണതയില്ലാത്ത ഇന്ത്യന്‍ ഭൂപടം’ പങ്കുവച്ചു കോൺഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്‌മാന്‍

 
സ്വാതന്ത്ര്യദിനത്തില്‍ ‘പൂര്‍ണതയില്ലാത്ത ഇന്ത്യന്‍ ഭൂപടം’ പങ്കുവച്ചു കോൺഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്‌മാന്‍

ആലപ്പുഴ: സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുള്ള ഫെയ്‌സ്‌ബുക്ക് പോസ്റ്റ് പിന്‍വലിച്ച്‌ അരൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്‌മാന്‍. പൂര്‍ണതയില്ലാത്ത ഇന്ത്യന്‍ ഭൂപടത്തിന്റെ ചിത്രമാണ് ഷാനിമോള്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ പങ്കുവച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവും ട്രോളുകളും വന്നതോടെ ഷാനിമോള്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഡെലീറ്റ് ചെയ്യുകയായിരുന്നു.ഏകദേശം നാല് മണിക്കൂറിനുശേഷമാണ് ഷാനിമോള്‍ ഉസ്‌മാന്‍ എന്ന വെരിഫെെഡ് പ്രൊഫെെലില്‍ നിന്നു ഇന്ത്യന്‍ ഭൂപടത്തിന്റെ ചിത്രമടങ്ങുന്ന ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഡെലീറ്റ് ചെയ്യുന്നത്.ജമ്മു കശ്‌മീരിലെ പ്രധാന ഭാഗങ്ങള്‍ ഈ ഭൂപടത്തില്‍ ഇല്ലെന്നാണ് പലരുടെയും പ്രധാന വിമര്‍ശനം.

Related Topics

Share this story