Nature

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍; റഷ്യ ഉത്പാദനം ആരംഭിച്ചു

മോസ്‌കോ : ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യ ഉത്പാദനം ആരംഭിച്ചു . ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് വാക്‌സിന്റെ ഉത്പാദനമാണ് ആരംഭിച്ചിട്ടുള്ളതെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു .

അതേ സമയം ചില വിദഗ്ദ്ധര്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്‌സിന്‍ കുത്തിവെയ്ക്കുന്നത് അത്ര സുരക്ഷിതാമയിരിക്കില്ല എന്നാണ് മൂവായിരത്തിലധികം മെഡിക്കല്‍ പ്രൊഫഷണലുകൾ പങ്കെടുത്ത ഒരു സര്‍വേയില്‍ പറയുന്നത് . ഇതില്‍ കൂടുതലും റഷ്യന്‍ ഡോക്ടര്‍മാരായിരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.