Times Kerala

‘ജ്യൂസ് കുടിക്കരുത്’ അത് കൊണ്ട് വന്നത് ജ്വ്യൂസ് അഥവാ ജൂതന്മാരാണ്; മതപ്രഭാഷകന്‍റെ പ്രസംഗം വൈറൽ; പൊങ്കാലയുമായി സോഷ്യൽമീഡിയ

 
‘ജ്യൂസ് കുടിക്കരുത്’ അത് കൊണ്ട് വന്നത് ജ്വ്യൂസ് അഥവാ ജൂതന്മാരാണ്; മതപ്രഭാഷകന്‍റെ പ്രസംഗം വൈറൽ; പൊങ്കാലയുമായി സോഷ്യൽമീഡിയ

കോഴിക്കോട്: ജ്യൂസിന്റെ പേരിൽ ഒരു മതപ്രഭാഷകൻ നടത്തിയ പ്രസം​ഗമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒപ്പം നിരവധി ട്രോളുകളും വീഡിയോക്ക് പിന്നാലെ വൈറലാകുന്നുണ്ട്.അതേസമയം, ജ്യൂസിനെ പറ്റിയുള്ള മതപ്രഭാഷകന്റെ കണ്ടുപിടിത്തം ആരെയും ഞെട്ടിപ്പിക്കുന്നതുമാണ്. എന്തായാലും സോഷ്യൽ മീഡിയയ്ക്ക് ചിരിക്കാൻ ഒരു വക കിട്ടിയിരിക്കുകയാണ്. ഒപ്പം ട്രോളന്മാർക്ക് ആഘോഷിക്കാനും വകയായി.

“ജ്യൂസ് കൊണ്ട് വന്നത് ആരാ ജ്വ്യൂസ് ജ്യൂസ് പണ്ട് ഉണ്ടായിരുന്നില്ല. മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ട് വന്നത് ആരാ ജ്വ്യൂസ്, ജൂതന്മാർ, ജ്യൂസ് കഴിക്കാനെ പാടില്ല” മുക്കം ഖുറാൻ സ്റ്റഡി സെന്ററിൻറെ വീഡിയോ റഹ്മത്തുള്ള ഖാസിമി മുത്തേടത്ത് എടക്കരയിലെ പള്ളിപ്പടി ഓഡിറ്റോറിയത്തിൽ നടത്തിയ പ്രഭാഷണത്തിൽ നിന്നാണ് എന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്. “തിന്നുന്നത് എന്ത് വേണം പറ ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്, പഴം യാതൊരു കാരണവശാലും വെള്ളത്തിനോട് യോജിക്കില്ല. ജ്വ്യൂസ് ജ്വ്യൂസ് എന്നൊരു വർഗമുണ്ടല്ലോ അവര് നമ്മുടെ ശത്രുക്കളല്ലെ. അവരാണ്, അവരിൽ നിന്നാണ് ജ്യൂസ് ഉണ്ടായത്. ജ്വ്യൂസ് ജൂതന്മാർ” – ഇപ്പോൾ വൈറലാകുന്ന പ്രസംഗത്തിൻറെ പ്രധാന ഭാഗം ഇങ്ങനെയാണ്.

Related Topics

Share this story