Nature

എ​സ്.​പി.ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി; വെ​ന്‍റി​ലേ​റ്റ​റി​ല്‍ തുടരുന്നു 

ചെ​ന്നൈ : കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ്രശസ്ത ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി . വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഭ​ദ്ര​മാ​ണെ​ന്നു മ​ക​ന്‍ എ​സ്.​പി.​ച​ര​ന്‍ അറിയിച്ചു .

ചെ​ന്നൈ അ​രുമ്പാ​ക്കം നെ​ല്‍​സ​ണ്‍​മാ​ണി​ക്കം റോ​ഡി​ലു​ള്ള എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് എ​സ്പി​ബി ചി​കി​ത്സ​യി​ലു​ള്ള​ത് . ബാ​ല​സു​ബ്ര​ഹ്മ​ണ്യം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​റി​ന്‍റെ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ.​അ​നു​രാ​ധ ഭാ​സ്ക​ര​ന്‍ ശ​നി​യാ​ഴ്ച വ്യക്തമാക്കി .

ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ എ​സ്പി​ബി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യും ഐ​സി​യു​വി​ൽ പ്രവേശിപ്പിക്കുകയായിരുന്നു ​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.