Nature

കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു

മസ്​കത്ത് ​: കോവിഡ്​ ബാധിച്ച്‌​ ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു . തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി മനോജ്​ ആണ്​ വ്യാഴാഴ്​ച രാത്രി റോയല്‍ ആശുപത്രിയില്‍ മരണപ്പെട്ടത് ​. ഏതാനും ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇയാൾ .

തിരുവല്ല സ്വദേശിനി ലൗലിയാണ്​ ഭാര്യ . ഒരു മകളുണ്ട്​. കുടുംബം ഒമാനിലാണ്​​. മൃതദേഹം സുഹാറില്‍ സംസ്​കരിക്കും. കോവിഡ്​ ബാധിച്ച്‌​ ഒമാനില്‍ മരിക്കുന്ന 23ാമത്തെ മലയാളിയാണ്​ മനോജ്​ .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.