Nature

പശ്ചിമ ബംഗാളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംഘർഷം; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയുണ്ടായ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബിജെപി പ്രവര്‍ത്തകനായ സുദര്‍ശന്‍ പ്രമാണിക്കാണ് ഏറ്റുമുട്ടലിൽ മരിച്ചത്. ഹൂഗ്ലി ജില്ലയിലെ ഖനാകുലിലാണ് സംഭവം. സംഭവത്തെ തുടർന്ന് പ്രതിഷേധക്കാര്‍ പൊലീസ് വാഹനം വളഞ്ഞു. സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം അനുശോചനം രേഖപ്പെടുത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.