Nature

ബംഗളൂരു കലാപം; കർണാടകയിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾ നിരോധിച്ചേക്കുമെന്ന് സൂചന

ബംഗളൂരു: ബംഗളൂരു കലാപത്തിൻറെ പശ്ചാത്തലത്തിൽ കര്‍ണാടക സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയും നിരോധിച്ചേക്കുമെന്ന് സൂചന. ഓഗസ്റ്റ് 20 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. സംസ്ഥാന പഞ്ചായത്ത് രാജ്- ഗ്രാമവികസന വകുപ്പ് മന്ത്രി കെ.എസ്. ഈശ്വരപ്പയാണ് ഇക്കാര്യം അറിയിച്ചത്.

കര്‍ണാടകയിൽ ഓഗസ്റ്റ് 11 ന് നടന്ന കലാപത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ നിരവധി ആളുകള്‍ അറസ്റ്റിലായിരുന്നു. കലാപത്തിന് പ്രേരിപ്പിച്ചതിനാണ് അറസ്റ്റ് ഉണ്ടായത്. രണ്ട് സംഘടനകളെയും നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് വിവിധ മേഖലകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.