Nature

പ്രണബ് മുഖ‍ർജിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ന്യൂഡൽഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രണബ് മുഖർജി നിലവിൽ അബോധാവസ്ഥയിൽ തന്നെ തുടരുകയാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിൻറെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഇന്നിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലും ഡോക്ടർമാർ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രണബ് മുഖ‍ർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിൻ്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ രക്തതടസം പരിഹരിച്ചെങ്കിലും അദ്ദേഹം ഇതുവരെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.