Nature

സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന കാ​ര്യം കേന്ദ്രത്തിൻറെ പ​രി​ഗ​ണ​ന​യിൽ: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന കാ​ര്യം കേന്ദ്രത്തിൻറെ  പ​രി​ഗ​ണ​ന​യി​ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാജ്യത്തെ വി​ദ്യാ​ഭ്യാ​സം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മാ​തൃ​മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണു പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീരുമാനം. നി​ല​വി​ൽ 18 വ​യ​സാ​ണു പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം.

സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​തി​ന് ഒ​രു സ​മി​തി രൂപീകരിച്ചിരുന്നു. സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം അ​തു ഇത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അറിയിച്ചു.

അതേസമയം, ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ഇ​ക്കാ​ര്യം നേ​ര​ത്തെ സൂ​ചി​പ്പി​ച്ചി​രു​ന്നു. ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി വ​ഴി പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മെ​ച്ച​പ്പെ​ടു​ത്താ​നാ​ണു സ​ർ​ക്കാ​ർ തീരുമാനം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.