Nature

വിവാഹ ധനസഹായം

പത്തനംതിട്ട; തടവുശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. രണ്ട് വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കള്‍ക്കാണ് സഹായം അനുവദിക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് 30000 രൂപ ലഭിക്കും. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് സഹായം ലഭിക്കും. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരായിരിക്കണം അപേക്ഷകര്‍. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജയില്‍ സൂപ്രണ്ടിനും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ക്കും നല്‍കാം. പ്രൊബേഷന്‍ ഓഫീസിലാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ജയില്‍ സൂപ്രണ്ടിന്റെ സാക്ഷ്യപത്രം ഉള്‍പ്പെടുത്തണം. തടവുശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെയും പെണ്‍കുട്ടിയുടെയും പേരുകള്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ പെണ്‍കുട്ടി തടവുശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ മകളാണ് എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ മാസം 31 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും.ഈ സാമ്പത്തിക വര്‍ഷം ഇതിനായി ആറ് ലക്ഷം രൂപ സാമൂഹ്യനീതി വകുപ്പ് നീക്കിവച്ചതായി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍ അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.