Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പോളിടെക്‌നിക്ക് ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍

പത്തനംതിട്ട; ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള പൈനാവ് മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ്, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ (രണ്ടാം വര്‍ഷത്തിലേക്ക്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/വിഎച്ച്എസ്ഇ (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്) 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കും രണ്ട് വര്‍ഷത്തെ ഐടിഐ കോഴ്‌സ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ www.polyadmission.org/let എന്ന വെബ്‌സൈറ്റ് വഴി നല്‍കണം. ഈ മാസം 17 വരെ ഏകജാലകം വഴിഅപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് കോളജില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. ഫോണ്‍: 9947889441, 04862 232246, 9495513151.

You might also like

Comments are closed.