Times Kerala

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് കാലില്‍ വെടിവെച്ച് പിടികൂടി

 
ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് കാലില്‍ വെടിവെച്ച് പിടികൂടി

ലഖ്‌നൗ: ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് കാലില്‍ വെടിവെച്ച് പിടികൂടി. അതേസമയം, പ്രതി പൊലീസുകാരുടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. ദല്‍പത് എന്ന യുവാവാണ് പിടിയിലായത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Related Topics

Share this story