Nature

മധ്യപ്രദേശിലെ പന്നാ ടൈഗര്‍ റിസര്‍വ്വില്‍ റേഞ്ച് ഓഫീസറെ ആന കുത്തിക്കൊന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ പന്നാ ടൈഗര്‍ റിസര്‍വ്വില്‍ റേഞ്ച് ഓഫീസറെ ആന കുത്തിക്കൊന്നു. 52കാരനായ റേഞ്ച് ഓഫീസര്‍ ആര്‍ കെ ഭഗത്തിനെയാണ് ആന ആക്രമിച്ച് കൊന്നത്.

ടൈഗര്‍ റിസര്‍വിലെ ഒരു കടുവയെ കൊലപ്പെടുത്തിയ അപകടകാരിയായ മറ്റൊരു കടുവയെ കണ്ടെത്താന്‍ വേണ്ടിയാണ് ഭഗത്തും സംഘവും കൊമ്പനാനകളെ ഉപയോഗിച്ചത്. എന്നാല്‍ ആന അക്രമകാരിയാകുകയും ഭഗത്തിനെ കുത്തിക്കൊല്ലുകയുമായിരുന്നു. ആന പെട്ടന്ന് അപകടകാരിയാകാനുണ്ടായ കാരണം വ്യക്തമല്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.