Times Kerala

കിറ്റ്‌സില്‍ സൗജന്യ ഏകദിന സെമിനാര്‍

 
കിറ്റ്‌സില്‍ സൗജന്യ ഏകദിന സെമിനാര്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) മേയ് 18ന് രാവിലെ 10 മുതല്‍ 1.15 വരെ തിരുവനന്തപുരം തൈയ്ക്കാട് ഉളള കിറ്റ്‌സ് ആസ്ഥാനത്ത് ഏകദിന സെമിനാര്‍ നടത്തും. ടൂറിസത്തിലെ തൊഴില്‍ സാധ്യതകളും ഉപരി പഠനവും എന്നതാണ് വിഷയം. സീറ്റുകള്‍ പരിമിതം. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ckvenu@kittsedu.org എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അപേക്ഷിക്കണം. സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനുളള അവസാന തീയതി മേയ് 17. വിശദ വിവരങ്ങള്‍ക്കായി 9446068080, 0471-2327707.

Related Topics

Share this story