Nature

ലക്ഷദ്വീപിനെ അന്തർവാഹിനി ഒപ്റ്റിക്കൽ ഫൈബർ കേബിളുമായി ബന്ധിപ്പിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ലക്ഷദ്വീപിനെ അടുത്ത 1000 ദിവസത്തിനകം അന്തർവാഹിനി ഒപ്റ്റിക്കൽ ഫൈബർ കേബിളുമായി ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് 1,300 ദ്വീപുകളുണ്ട്. ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ ഘടനയും വികസനത്തിൽ അവയുടെ പ്രാധാന്യവും കണക്കിലെടുത്ത് ചില ദ്വീപുകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.

അടുത്തിടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മികച്ച ഇന്‍റർനെറ്റ് സേവനം ഉറപ്പുവരുത്തുന്നതിനായി അന്തർവാഹിനി കേബിൾ സ്ഥാപിച്ചിരുന്നു.

അതിർത്തികളിലും തീരപ്രദേശങ്ങളിലും എൻ‌സിസിയെ വിന്യസിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതിർത്തി ജില്ലകളിൽ നിന്ന് ഒരു ലക്ഷം പുതിയ എൻ‌സി‌സി കേഡറ്റുകളെ സർക്കാർ ഉൾപ്പെടുത്തും. പുതിയ എൻ‌സി‌സി കേഡറ്റുകൾക്ക് പ്രത്യേക പരിശീലനം നൽകും. ഇതിൽ മൂന്നിലൊന്ന് പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്നും ഇതുവഴി ശ്രേഷ്ഠ ഭാരതം കെട്ടിപ്പടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.