Times Kerala

റഷ്യയുടെ കോവിഡ് വാക്‌സിനില്‍ പ്രതീക്ഷയെന്ന് ഡൊണാള്‍ഡ് ട്രംപ്

 

വാഷിംഗ്ടണ്‍: റഷ്യയുടെ കോവിഡ് വാക്‌സിനില്‍ പ്രതീക്ഷയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യ വികസിപ്പിച്ച വാക്‌സിന്‍ ‘സ്പുട്‌നിക്ക് 5’ ഫലവത്താകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് ട്രംപ് മാധ്യമങ്ങളോട്പറഞ്ഞത്. അമേരിക്കയുടെ കോവാക്‌സിനും ഉടന്‍ പരീക്ഷിച്ച് വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.കൂടുതലായി ഒന്നും റഷ്യന്‍ വാക്‌സിന്‍ സംബന്ധിച്ച് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story