Nature

ഇന്ത്യയെ സ്വതന്ത്രവും സുരക്ഷിതവുമായി നിലനിർത്താൻ അതിർത്തിയിൽ ജീവൻ ത്യജിച്ചവരെ സ്​മരിക്കാനുള്ള ദിനമാണിത്: അരവിന്ദ്​ കെജ്​രിവാൾ

ന്യൂഡൽഹി: ഇന്ത്യയെ സ്വതന്ത്രവും സുരക്ഷിതവുമായി നിലനിർത്താൻ അതിർത്തിയിൽ ജീവൻ ത്യജിച്ചവരെ സ്​മരിക്കാനുള്ള ദിനമാണിതെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. സ്വതന്ത്ര്യദിനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ചൈന അതിർത്തിയിൽ നമ്മുടെ 20 ജവാൻമാർ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്​. എണ്ണമറ്റ ജവാൻമാർ ഇക്കാലയളവിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ കോവിഡ്​ വളരെയധികം നിയന്ത്രണ വിധേയമായിട്ടുണ്ട്​. ഞാൻ ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിക്കുകയാണ്​. കഴിഞ്ഞ അഞ്ച്​ വർഷമായി എല്ലായിടത്തും ജനസംഖ്യ വർധിച്ചപ്പോൾ ജനംസഖ്യ 25 ശതമാനത്തോളം കുറഞ്ഞ നഗരം ഒരുപക്ഷെ ഡൽഹിയി മാത്രമായിരിക്കുമെന്നും കെജ്​രിവാൾ കൂട്ടിച്ചേർത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.