Nature

1.10 കോടി രൂപയുടെ കൈക്കൂലിപ്പണവുമായി തഹസില്‍ദാര്‍ പിടിയില്‍

ഹൈദരബാദ്: തെലങ്കാനയില്‍ തഹിസല്‍ദാറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 1.10 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തില്‍ കീസര തഹസില്‍ദാര്‍ ഇ. ബലരാജു നാഗരാജുവിനെ അറസ്റ്റ് ചെയ്തു.

തഹസില്‍ദാറിന്റെ വീട്ടില്‍ തെലങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് ഇത്രയും പണം പിടികൂടിയത്. സംഭവത്തില്‍ വില്ലേജ് റെവന്യൂ ഓഫീസറും പിടിയിലായിട്ടുണ്ട്. 28 ഏക്കർ ഭൂമി ഇടപാടിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് വാങ്ങിയ കൈക്കൂലിയാണ് ഇതെന്നാണ് സൂചന.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.