Times Kerala

രാത്രി വീട്ടിലേക്ക് വരണം, നമുക്ക് സംസാരിച്ചിരിക്കാം.., നിരന്തരം അശ്ലീല വീഡിയോ അയച്ച് ശല്യം ചെയ്ത യുവാവിനെ വീട്ടമ്മ വീട്ടിൽ വിളിച്ചു വരുത്തി പഞ്ഞിക്കിട്ടു.!!

 
രാത്രി വീട്ടിലേക്ക് വരണം, നമുക്ക് സംസാരിച്ചിരിക്കാം.., നിരന്തരം അശ്ലീല വീഡിയോ അയച്ച് ശല്യം ചെയ്ത യുവാവിനെ വീട്ടമ്മ വീട്ടിൽ വിളിച്ചു വരുത്തി പഞ്ഞിക്കിട്ടു.!!

ചെന്നൈ: നിരന്തരം തന്റെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയക്കുകയും, ഫോൺ വിളിച്ചും ശല്യം ചെയ്യുകയും ചെയ്ത യുവാവിനെ ഒടുവിൽ യുവതിയും ബന്ധുക്കളും ചേർന്ന് വീട്ടിൽ വിളിച്ചു വരുത്തി പണി കൊടുത്ത്. ചെന്നൈയിലെ അരുമ്പാക്കത്ത് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.ഒരു ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ ഡെലിവറി ഏജന്റായി പ്രവർത്തിക്കുന്ന വിമൽ രാജ് (29) ആണ് യുവതിയുടെയും ബന്ധുക്കളുടെയും കയ്യിൽ പെട്ടത്. യുവാവിനെ വീട്ടമ്മയും ബന്ധുക്കളും ചേർന്ന് മാറിമാറി കൈകാര്യം ചെയ്ത ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഭർത്താവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഏതാനും മാസങ്ങളായി സ്വന്തം മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന യുവതിയുടെ ഫോണിലേക്കാണ് ഇയാൾ നിരന്തരം വിളിക്കുകയും അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചിരുന്നത്. ശല്യം സഹിക്കവയ്യാതെ വന്നതോടെ യുവതി നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും മറ്റു ഫോൺ നമ്പരുകളിൽ നിന്നും ഇയാൾ വിളി തുടരുകയും അശ്ലീല വീഡിയോകൾ അയയ്ക്കുകയും ചെയ്തു.

തുടർന്ന്, യുവതി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ഞരമ്പു രോഗിയെ പിടികൂടാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി യുവാവിനെ യുവതി വീട്ടിലേക്ക് ക്ഷണിച്ചു. രാത്രി എത്തണമെന്നും നമുക്ക് സംസാരിച്ച് ഇരിക്കാമെന്നുമായിരുന്നു യുവതിയുടെ സന്ദേശം. സന്ദേശം കിട്ടിയപാടെ യുവാവ് വീട്ടമ്മയുടെ വീട്ടിലെത്തുകയായിരുന്നു. മുറിയിൽ കയറിയ ഉടൻ തന്നെ ഇയാളെ യുവതിയുടെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. ചോദ്യം നടത്തിയ ചോദ്യം ചെയ്യലിൽ താൻ തിരുട്ടാനി സ്വദേശിയാണെന്നാണ് വിമൽ‌രാജ് പൊലീസിനോട് പറഞ്ഞു. യാദൃശ്ചികമായി ഫോൺ നമ്പരിൽ വിളിച്ചപ്പോൾ സ്ത്രീയാണെന്നും മനസിലാക്കിയാണ് വീണ്ടും വിളിച്ചതെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. അതേസമയം യുവാവിനെ ഉപയോഗിച്ച് തനിക്കെതിരെ ഭർത്താവ് നടത്തിയ നാടകമാണെന്ന സംശയവും യുവതി ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭാർത്താവിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Related Topics

Share this story