Nature

രാജ്യത്തെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി; ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ കാർഡ് നമ്പര്‍ നല്‍കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെ​ങ്കോ​ട്ട​യി​ൽ 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കല്‍ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐഡി കാര്‍ഡ് ലഭിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

‘എല്ലാ ഇന്ത്യക്കാര്‍ക്കും ഹെല്‍ത്ത് ഐഡി കാര്‍ഡ് ലഭിക്കും. നിങ്ങള്‍ ഒരു ഡോക്ടറെയോ ഫാര്‍മസിയെയോ സന്ദര്‍ശിക്കുമ്പോഴെല്ലാം എല്ലാം ഈ ഹെല്‍ത്ത് കാര്‍ഡില്‍ ലോഗിന്‍ ചെയ്യും. ഡോക്ടറെ കണ്ടതുമുതല്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ വരെ എല്ലാം നിങ്ങളുടെ ആരോഗ്യ പ്രൊഫൈലില്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.