കാസർഗോഡ്: വെള്ളരിക്കുണ്ട് ബളാൽ 16 വയസുകാരിയായ ആൻമേരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആൽബിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് പ്രതിയെ പൊലീസ് ഹാജരാക്കിയത്. രാവിലെ പൊലീസ് പ്രതിയെ വിഷം വാങ്ങിയ കടയിലും സംഭവം നടന്ന വീട്ടിലുമെത്തിച്ച് തെളിവെളുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ മാസം 31നാണ് ആൽബിൻ കുടുംബാംഗങ്ങൾക്ക് വിഷം കലർത്തിയ ഐസ്ക്രീം നൽകിയത്.ഐസ്ക്രീം കഴിച്ച് അവശനിലയിലായ സഹോദരി ആൻമേരി ആഗസ്ത് 5ന് മരിക്കുകയായിരുന്നു. അച്ഛൻ ബെന്നി അതിവ ഗുരുതരാവസ്ഥ്മിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
You might also like
Comments are closed.