Nature

രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരു ലക്ഷം കോടിയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരു ലക്ഷം കോടിയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപവത്കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഭാരതിന്റെ മുഖ്യ പരിഗണനകളിലൊന്ന് സ്വയംപര്യാപ്ത കാര്‍ഷിക മേഖലയും സ്വയംപര്യാപ്ത കര്‍ഷകനുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2014നു മുമ്പ് അറുപതു ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് ഒപ്ടിക്കല്‍ ഫൈബര്‍ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഒപ്ടിക്കല്‍ ഫൈബര്‍ കൊണ്ടു ബന്ധിപ്പിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

സ്വയംപര്യാപ്ത-ആധുനിക ഇന്ത്യ നിര്‍മിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്‌ നിര്‍ണായക പങ്കാണുള്ളത്. അതിനാലാണ് രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.