Times Kerala

റഷ്യയുടെ കോവിഡ് വാക്‌സിന്‍: എത്തിക്‌സ് കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍ രാജിവച്ചെന്ന് റിപ്പോർട്ട്

 
റഷ്യയുടെ കോവിഡ് വാക്‌സിന്‍: എത്തിക്‌സ് കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍ രാജിവച്ചെന്ന് റിപ്പോർട്ട്

മോസ്‌കോ: മൂന്നാംഘട്ട പരീക്ഷണത്തിനു മുമ്പ് കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള നടപടികളുമായി റഷ്യ മുന്നോട്ടു പോയതിനു പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്‌സ് കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍ രാജിവച്ചതായി റിപ്പോർട്ട്. മുതിര്‍ന്ന ഡോക്ടര്‍ പ്രൊഫസര്‍ അലക്‌സാണ്ടര്‍ ചച്ച്‌ലിനാണ് രാജിവച്ചതെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

സുരക്ഷ മുന്‍നിര്‍ത്തി വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഈ ഘട്ടത്തില്‍ തടയണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം, എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല. ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുതിന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, വാക്‌സിന്‍ നിര്‍മ്മിക്കാന്‍ റഷ്യ തിടുക്കം കാട്ടുന്നുവെന്ന വിമര്‍ശം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. വാക്‌സിന്റെ കാര്യക്ഷമതയെപ്പറ്റി അഭിപ്രായം പറയാന്‍തക്ക വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ കൈവശം ഇല്ലെന്ന് ഡബ്ല്യൂഎച്ച്ഒ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

Related Topics

Share this story