Nature

ലഡാക്ക് അതിർത്തിയിലെ കടന്നുകയറ്റം; ചൈ​ന​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ ചൈ​നയ്‌ക്കെതിരെ പ​രോ​ക്ഷ​ വി​മ​ർശനവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്രധാനമന്ത്രിയുടെ വി​മ​ർ​ശ​നം. ല​ഡാ​ക്ക് അതിർത്തിയിലെ ഇ​ന്ത്യ​ൻ ശ​ക്തി ലോ​കം കണ്ടെന്നും വെ​ട്ടി​പ്പി​ടി​ക്ക​ൽ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​മ​ന്ത്രി അറിയിച്ചു.

അ​തി​ര്‍​ത്തി​യി​ലെ സംഘർഷത്തിന് രാജ്യം അ​തേ നാ​ണ​യ​ത്തി​ല്‍ മ​റു​പ​ടി ന​ൽ​കി. വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. സ്വ​യം​പ​ര്യാ​പ്ത​ത ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള വെ​ല്ലി​വി​ളി​ക​ൾ മ​റി​ക​ട​ക്കും.​ ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് 130 കോ​ടി ജ​ന​ങ്ങ​ളു​ടെ മാത്രമാണ്. ത​ദ്ദേ​ശീ​യ ഉ​ത്പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. സാമ്പത്തി​ക വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നു​മാ​ണ് സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

ലോ​ക​മാ​കെ ഒ​രു കു​ടും​ബ​മാ​ണെ​ന്നാ​ണ് ഇ​ന്ത്യ എ​ന്നും വി​ശ്വാ​സി​ച്ചി​ട്ടു​ള്ള​ത്. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കും അ​തി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​മു​ണ്ട്. ഒ​രു കാ​ല​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ ന​മു​ക്ക് ഒ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ഇ​ന്ത്യ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഭ​ക്ഷ​ണം ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ​യോ​ടൊ​പ്പം മെ​യ്ക്ക് ഫോ​ർ വേ​ൾ​ഡും വേ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂട്ടിച്ചേർത്തു.

ര​ണ്ടു കോ​ടി വീ​ടു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ച​താ​യും പ്ര​ധാ​ന​മ​ന്ത്രി അറിയിച്ചു. ആ​ത്മ​നി​ർ​ഭ​ർ പദ്ധതിക്ക് നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​കും. എ​ന്നാ​ൽ ല​ക്ഷം വെ​ല്ലു​വി​ളി​ക​ൾ​ക്ക് കോടി പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ശക്തി ഇ​ന്ത്യ​ക്കു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.