Nature

നേ​പ്പാ​ളി​ൽ ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ മ​രി​ച്ച നി​ല​യി​ല്‍

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലേ​ക്കു​ള്ള ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി . നേ​പ്പാ​ള്‍ സ്വ​ദേ​ശി ബ​ല​റാം ബ​നി​യ(50)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് . മാണ്ഡുവിലെ ഹൈട്രോപവര്‍ പ്രൊജക്ടറിനുസമീപം ബാഗ്മതി നദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് മക്വാന്‍പൂര്‍ ജില്ലാ പോലിസിനെ ഉദ്ധരിച്ച്‌ പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

നേ​പ്പാ​ളി ദി​ന​പ​ത്ര​മാ​യ കാ​ന്തി​പൂ​ര്‍ ഡെ​യ്ലി​യു​ടെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ബ​നി​യ.​ഗോ​ര്‍​ഖ ജി​ല്ല​യി​ലെ റൂ​യ് ഗ്രാ​മ​ത്തി​ല്‍ ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തേ​ക്കു​റി​ച്ച്‌ ബ​നി​യ തു​ട​ര്‍​ച്ച​യാ​യി എ​ഴു​തി​യി​രു​ന്നു . അ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്.

ബ​നി​യ​യെ കാ​ണ്‍​മാ​നി​ല്ലെ​ന്നു കാ​ട്ടി കു​ടും​ബാം​ഗ​ങ്ങ​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.