Nature

പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍(81) അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍(81) അന്തരിച്ചു . ശനിയാഴ്ച്ച പുലര്‍ച്ചെ 1.40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .

കൊല്ലം ജില്ലയിലെ ശൂരനാട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പുനലൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി . മാവേലിക്കര രവിവര്‍മ സ്‌കൂളില്‍ നിന്നും ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമ നേടി. 1963-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ കോഴിക്കോട് അദ്ദേഹത്തിന്റെ ജീവിത തട്ടകമായി മാറി . കോഴിക്കോട്ടെ ജീവിതത്തിനിടിയില്‍ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്തു, പിന്നീട് അദ്ദേഹത്തിന്റെ സന്തതസഹചാരിയായി അദ്ദേഹം .

വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ജോസഫ് മുണ്ടശ്ശേരി, എ.കെ.ജി., ഇ.എം.എസ്., ഇന്ദ്രജിത്ത് ഗുപ്ത, എസ്.എ. ഡാങ്കേ, സി. അച്യുതമേനോന്‍, എം.എന്‍. ഗോവിന്ദന്‍നായര്‍, പി.കെ. വാസുദേവന്‍ നായര്‍, എം.ടി. വാസുദേവന്‍ നായര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, എന്‍.വി. കൃഷ്ണവാരിയര്‍, കേശവദേവ്, സുകുമാര്‍ അഴീക്കോട്, യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ അപൂര്‍വചിത്രങ്ങള്‍ അദ്ദേഹം തന്റെ ക്യാമറ കണ്ണുകളിലൂടെ ജനമനസുകളില്‍ എത്തിച്ചിട്ടുണ്ട് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.