Times Kerala

ഫേയ്‌സ്ബുക്ക് ലൈവ് വീഡിയോ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

 
ഫേയ്‌സ്ബുക്ക് ലൈവ് വീഡിയോ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ലൈവ് സ്ട്രീമിങ്ങുമായുള്ള നിയമങ്ങള്‍ ഫേയ്ബുക്ക് കടുപ്പിക്കുന്നു. ലൈവ് സ്ട്രീമിങ്ങ് ഉപയോഗക്കുന്നതിനായി വണ്‍ സ്ട്രൈക്ക് പോളിസി നടപ്പാക്കുമെന്ന് ഫെയ്സ്ബുക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.ഒരു തവണ ഫേയ്സ്ബുക്കിന്റെ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ലൈവ് വിഡിയോ ഉപയോഗി ക്കാന്‍ കഴിയില്ല. താല്‍ക്കാലികമായി ലൈവ് വിഡിയോ ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഇത്തരക്കാരെ സസ്പെന്റ് ചെയ്യും. ലോകനേതാക്കളുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് ഫേയ്സ്ബുക്കിന്റെ തീരുമാനം.

Related Topics

Share this story