Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആരോഗ്യമാന്ത്രലായ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിനും കോവിഡ്

ന്യൂഡല്‍ഹി:കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

രാജ്യത്തെ കോവിഡ് ബാധയുടെ പ്രതിദിന കണക്കുകള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത് ലവ് അഗര്‍വാള്‍ ആയിരുന്നു. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു . താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെല്ലാം
മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . അദ്ധേഹത്തിന്‍റെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. അദ്ദേഹവുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും തുടര്‍ന്ന് അവരെ ക്വറന്‍റെയ്നില്‍ പ്രവേശിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു .

You might also like

Comments are closed.