Nature

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​

ചെന്നൈ : പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ . എ​സ്പി​ബി​യു​ടെ ആ​രോ​ഗ്യ​നി​ല രാ​വി​ലെ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ വ​ള​രെ​യേ​റെ മെ​ച്ച​പ്പെ​ട്ട​താ​യി മ​ക​ന്‍ എ​സ്.​പി ച​ര​ണ്‍ അ​റി​യി​ച്ചു.

ഉ​ത്ക​ണ്ഠ​യ്‌​ക്ക് കാ​ര​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം സു​ഖം പ്രാ​പി​ക്കു​മെ​ന്നും ച​ര​ണ്‍ പറഞ്ഞു . വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ സു​ഖം പ്രാ​പി​ച്ചു- സ​ഹോ​ദ​രി എ​സ്.​പി വ​സ​ന്ത വ്യക്തമാക്കി .

ഓഗസ്റ്റ് 5 നായിരുന്നു ചെ​ന്നൈ​യി​ലെ എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​സ്.​പി.​ബി​യെ പ്ര​വേ​ശി​പ്പി​ച്ച​ത് . ഇ​ന്ന​ലെ രാ​ത്രി​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യി.

വി​ദ​ഗ്ധ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റിയിരുന്നു. നി​ല​ഗു​രു​ത​ര​മാ​ണെന്നും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്നതെന്നും ആ​ശു​പ​ത്രി വൈ​കു​ന്നേ​ര​മി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ അ​റി​യിച്ചിരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.