Times Kerala

അലബാമയില്‍ ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിക്കുന്ന ബില്‍ സെനറ്റ് പാസാക്കി

 
അലബാമയില്‍ ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിക്കുന്ന ബില്‍ സെനറ്റ് പാസാക്കി

അലബാമ: അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭഛിദ്രം നിരോധിച്ചു. ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിക്കുന്ന ബില്‍ സെനറ്റ് പാസാക്കി. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകും. 99 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഗര്‍ഭഛിദ്രം. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാകുന്ന സ്ത്രീകളെ ഒഴിവാക്കണമെന്ന് ഭേദഗതി നിര്‍ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളി. ആറിനെതിരെ 25 വോട്ടുകള്‍ക്കാണ് സെനറ്റ് നിയമം പാസാക്കിയത്.

Related Topics

Share this story