Nature

ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവം; യുവാവുമായി യുവതിക്ക് ഒരു മാസത്തെ പരിചയം മാത്രം

കൊച്ചി: എറണാകുളത്ത് ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിന് യുവതിയുമായി ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറിയാണ് ഇരുവരും അടുത്തത്. അടുപ്പം പ്രണയമായി മാറിയതോടെ കൊച്ചിയിൽ വരാൻ യുവാവ് ആവശ്യപ്പെട്ടു. അങ്ങനെയാണ് യുവതി ജോലിക്കുള്ള അഭിമുഖത്തിനെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയത്. കൊച്ചിയിലെത്തി യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്തു.

സംഭവത്തിൽ വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ(25) ആണ് കേസിൽ അറസ്റ്റിലായത്. പ്രതിക്കെതിരെ ഐപിസി 304 പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് ഇൻക്വസ്റ്റിൽ വ്യക്തമാകുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ വിവരം ലഭിക്കൂ. മനപ്പൂർവമുള്ള നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പഞ്ഞു.

ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിയിൽ നിന്ന് വലിയ തോതിൽ രക്തം വാർന്നു പോയിരുന്നു. കൃത്യസമയത്ത് യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ഒരു മണിക്കൂറിലേറെ വൈകിയിരുന്നു. രണ്ടുപേരുടെയും വീടുകളിൽ അറിയാതെ വന്നതിനാലായിരിക്കാം ആശുപത്രിയിൽ പോകുന്ന കാര്യത്തിൽ ഇവർ മടി കാണിച്ചത്. ഇക്കാര്യത്തിൽ മനപ്പൂർവമുണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിൽ കലാശിച്ചത്. പ്രതിയെ വെള്ളിയാഴ്ച റിമാൻഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.