Nature

ശീതീകരിച്ച ഭക്ഷണ സാധനങ്ങളിലൂടെ കൊറോണ പടരില്ല; ലോകാരോഗ്യ സംഘടന

ജനീവ: ശീതീകരിച്ച ഭക്ഷണ സാധനങ്ങളിലൂടെ കൊറോണ പടരില്ലെന്ന് ലോകാരോഗ്യ സംഘടന. ജനങ്ങൾ ആഹാരത്തെയോ ശീതീകരിച്ച ഭക്ഷണ സാധനങ്ങളെയോ പേടിക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വിഭാഗം തലവന്‍ മൈക്ക് റയാന്‍ വ്യക്തമാക്കി.

ഇറക്കുമതി ചെയ്ത് ഭക്ഷണ സാധനങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആഹാരസാധനങ്ങളിലൂടെ കൊറോണ പടരില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

ബ്രസീലില്‍ നിന്നും ഇറക്കുമതി ചെയ്ത ശീതികരിച്ച കോഴിയിറച്ചിയിലും ഇക്വഡോറില്‍ നിന്നും ഇറക്കുമതി ചെയ്ത ചെമ്മീന്‍ പാക്കറ്റിന്റെ പുറത്തു നിന്നും ശേഖരിച്ച സാമ്പിളുകളില്‍ കൊറോണ വെറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ചൈനയുടെ അവകാശവാദം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.