Nature

സൗദിയില്‍​ 1383 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍​ 1383 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . 2566 പേര്‍ രോഗമുക്തി നേടി ​. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 35 പേര്‍ മരിച്ചു . ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3338 ആയി .

റിയാദ്​ 1, ജിദ്ദ 8, മക്ക 7, ദമ്മാം 1, ഹുഫൂഫ്​ 4, ത്വാഇഫ്​ 5, ബുറൈദ​ 1, നജ്​റാന്‍ 1, ബീഷ​ 2, അറാര്‍ 2, സകാക 1, അല്ലൈത്​ 1, അല്‍മജാരിദ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം റിപ്പോര്‍ട്ട്​ ചെയ്​തത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 295902 പേരില്‍ 262959 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക്​ 88.9 ശതമാനമായി ഉയര്‍ന്നു .രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇനി അവശേഷിക്കുന്നത്​ 29605 പേര്‍ മാത്രമാണ്​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.