Times Kerala

രേഖകളില്ലാത്ത 52 ലക്ഷത്തോളം രൂപയുമായി ഐഎന്‍ടിയുസി നേതാവും സുഹൃത്തും പിടിയിൽ

 
രേഖകളില്ലാത്ത 52 ലക്ഷത്തോളം രൂപയുമായി ഐഎന്‍ടിയുസി നേതാവും സുഹൃത്തും പിടിയിൽ

വയനാട്: രേഖകളില്ലാത്ത 52 ലക്ഷത്തോളം രൂപയുമായി വയനാട് ജില്ലയിലെ ഐഎന്‍ടിയുസി നേതാവും സുഹൃത്തും പിടിയിൽ. ഐഎന്‍ടിയുസി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി പി.അഷ്റഫും ഇയാളുടെ സുഹൃത്തായ കൊടുവള്ളി സ്വദേശി മുജീബ് റഹ്മാനുമാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. പച്ചക്കറി കൊണ്ടുവരുന്ന ചെറിയ വാഹനത്തില്‍ ചാക്കില്‍കെട്ടിയായിരുന്നു പണം കടത്താൻ ശ്രമിച്ചത്. പച്ചക്കറി വാഹനങ്ങള്‍ക്ക് കേരളത്തിലേക്ക് കടക്കാന്‍ പാസ് ആവശ്യമില്ലെന്നിരിക്കെ ഈ ആനുകൂല്യം മുതലെടുത്തായിരുന്നു ഇരുവരും പണംകടത്താൻ കടത്താൻ ശ്രമിച്ചത്. കര്‍ണാടയില്‍ നിന്നും കൊണ്ടുവരുകയായിരുന്നു പണം.

Related Topics

Share this story