Nature

വ​യ​നാ​ട് ജി​ല്ല​യി​ല്‍ 57 പേ​ര്‍​ക്കു കോ​വി​ഡ്;33 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ 57 പേ​ര്‍​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു .33 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 56 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ ഉണ്ടായതെന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു . ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1034 ആ​യി . ഇ​തി​ല്‍ 709 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി . മൂ​ന്നു പേ​ര്‍ മരിച്ചു . നി​ല​വി​ല്‍ 322 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത് . 306 പേ​ര്‍ ജി​ല്ല​യി​ലും 16 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

രോ​ഗംബാധിച്ചവർ ;

വാ​ളാ​ട് സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള 30 പേ​ര്‍ ( 27 വാ​ളാ​ട് സ്വ​ദേ​ശി​ക​ളും 3 വെ​ള​ള​മു​ണ്ട സ്വ​ദേ​ശി​ക​ളും പു​രു​ഷ​ന്‍​മാ​ര്‍ 11, സ്ത്രീ​ക​ള്‍ 9, കു​ട്ടി​ക​ള്‍ 10 ), ചൂ​ര​ല്‍​മ​ല സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള ചൂ​ര​ല്‍​മ​ല സ്വ​ദേ​ശി​ക​ളാ​യ 6 പേ​ര്‍ (പു​രു​ഷ​ന്‍​മാ​ര്‍ 2, സ്ത്രീ​ക​ള്‍3, കു​ട്ടി 1 ), ക​ല്‍​പ്പ​റ്റ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ 7 പേ​ര്‍ (പു​രു​ഷ​ന്‍​മാ​ര്‍ 3, സ്ത്രീ 1 , ​കു​ട്ടി​ക​ള്‍3), കെ​ല്ലൂ​ര്‍ സ്വ​ദേ​ശി​യു​ടെ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള കെ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 6 പേ​ര്‍ (പു​രു​ഷ​ന്‍ 1, സ്ത്രീ​ക​ള്‍ 3 , കു​ട്ടി​ക​ള്‍2 ), മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യു​ടെ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള വേ​മം സ്വ​ദേ​ശി​ക​ള്‍ 2 പേ​ര്‍ (സ്ത്രീ​ക​ള്‍), മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ 3 പേ​ര്‍ (പു​രു​ഷ​ന്‍ 1 സ്ത്രീ​ക​ള്‍ 2 ), കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ആ​ളു​ടെ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള്ള ത​രു​വ​ണ സ്വ​ദേ​ശി (65), പ​ടി​ഞ്ഞാ​റ​ത്ത​റ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി​നി (67), ഓ​ഗ​സ്റ്റ് ര​ണ്ടി​ന് നാ​ഗാ​ലാ​ന്‍​ഡി​ല്‍ നി​ന്നെ​ത്തി​യ ബ​ത്തേ​രി കു​പ്പാ​ടി സ്വ​ദേ​ശി (36) എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു അ​ഡ്മി​റ്റാ​യ​ത്. രോ​ഗ​മു​ക്തി

വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 11 പേ​ര്‍, ആ​ലാ​റ്റി​ല്‍ സ്വ​ദേ​ശി​ക​ളാ​യ 11 പേ​ര്‍, പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ 3 പേ​ര്‍, പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ 3 പേ​ര്‍, കു​ഞ്ഞോം, വെ​ള്ള​മു​ണ്ട, ചെ​റ്റ​പ്പാ​ലം, പു​തു​ശ്ശേ​രി, മു​ണ്ട​ക്കു​റ്റി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

176 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍

പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 176 പേ​രാ​ണ്. 189 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2759 പേ​ര്‍. വെ​ള്ളി​യാ​ഴ്ച വ​ന്ന 17 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 315 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.