Times Kerala

വടിവാളുകളുമായി നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

 
വടിവാളുകളുമായി നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

വയനാട്: വടിവാളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയിലായി. ഇന്നലെ രാത്രിയോടെയാണ് സംഘത്തെ തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്. കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശും സംഘവുമാണ് സംഘത്തെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര പരപ്പില്‍ വീട് പ്രസൂണ്‍ (29), ചങ്ങരോത്ത് കുന്നോത്ത് വീട്ടില്‍ അരുണ്‍ (28), ഒതയോത്ത് മീത്തല്‍ വീട്ടില്‍ അഖില്‍ ആര്‍ (24), കുറ്റിയാടി പാലേരി തെക്കേ ചാലില്‍ വീട്ടില്‍ സംഗീത് (28) എന്നിവരാണ് അറസ്റ്റിലായത്.പ്രതികള്‍ക്കെതിരെ പേരാമ്പ്ര, കൊയിലാണ്ടി സ്‌റ്റേഷനുകളില്‍ വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളുണ്ട്. സംഘത്തെ പറ്റി വിശദമായി അന്വേഷിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി.

Related Topics

Share this story