Nature

എറണാകുളത്ത് പൂട്ടിക്കിടന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ മോഷണം; 5 സ്ത്രീകള്‍ പിടിയിൽ 

കൊച്ചി : എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ അതിക്രമിച്ചു കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും പാത്രങ്ങളും മറ്റു മോഷണം നടത്തിയ സംഭവത്തില്‍ അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തു . തമിഴ്നാട് കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സ്വദേശികളായ ജ്യോതി രാഘവന്‍ (25), മിത്ര ജസ്വിന്‍ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെല്‍വി സുരേഷ് (20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .

കണയന്നൂര്‍ തഹസില്‍ദാര്‍ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ഹോട്ടലില്‍ നിന്നാണ് പ്രതികള്‍ മോഷണം നടത്തിയത് . മോഷണമുതലുകളുമായി പോകുന്ന പ്രതികളെ കണ്ട പൊലിസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ളത് മോഷണമുതല്‍ ആണെന്ന് കണ്ടെത്തിയത് . തുടര്‍ന്ന് വനിതാ പൊലീസുകാര്‍ അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു . തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ മുമ്ബ് നടത്തിയ മോഷണങ്ങളും തെളിഞ്ഞു . പ്രതികള്‍ മോഷണം നടത്തി വില്‍പ്പന നടത്തിയ മുതലുകള്‍ വാങ്ങിയ സ്ഥാപനങ്ങളില്‍നിന്നും പൊലിസ് പിടിച്ചെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.