Nature

വയനാട്ടിൽ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: പുല്‍പ്പള്ളിക്കടുത്ത വെളുകൊല്ലിയില്‍ വനത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.ഒരു മാസം മുന്‍പ് ആദിവാസി യുവാവിനെ കൊന്ന് തിന്ന കടുവയെയാണ് ചത്ത നിലയിൽ കണ്ടതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച രണ്ട് വനം വകുപ്പ് ജീവനക്കാര്‍ക്കും കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ കടുവയുടെ ജഡം പോസ്റ്റ് മോര്‍ട്ടം നടത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.