Times Kerala

കൗതുകമായി മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ‘യൂണികോൺ’ എന്ന ഒറ്റക്കൊമ്പൻ.!

 
കൗതുകമായി മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ‘യൂണികോൺ’ എന്ന ഒറ്റക്കൊമ്പൻ.!

കാസർഗോഡ്: മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ഒറ്റ കൊമ്പൻ കടൽ മത്സ്യത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. മടക്കര തുറമുഖത്തു നിന്നും മത്സ്യ ബന്ധനത്തിന് പോയ വള്ളത്തിലെ തൊഴിലാളികൾക്കാണ് കേരള തീരത്ത് അപൂർവ്വമായി മാത്രം കാണാറുള്ള ‘യൂണികോൺ’ മത്സ്യത്തെ ലഭിച്ചത്.വലയിൽ നിന്നും മത്സ്യം നീക്കം ചെയ്യുന്നതിനിടെയാണ് അപൂർവ മത്സ്യം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്ത്. ഒറ്റ കൊമ്പുള്ളതിനാൽ യൂണികോൺ മത്സ്യം എന്നാണിത് അറിയപ്പെടുന്നത്. ഇന്തോനേഷ്യൻ ദ്വീപുകളുടെ തീരപ്രദേശത്തും ആഫ്രിക്കയുടെ തീരത്തിന് പുറത്തുള്ള ചില പ്രദേശങ്ങളിലും കാണപ്പെടുന്ന മത്സ്യം കേരളതീരത്ത് അപൂർവ്വമാണ്.

Related Topics

Share this story