Times Kerala

അണക്കെട്ടിലെ ഒഴുക്കിൽപെട്ട യുവാക്കളെ രക്ഷിച്ച മൂന്ന് യുവതികളെ കൽപന ചൗള അവാർഡ് നൽകി ആദരിക്കും

 
അണക്കെട്ടിലെ ഒഴുക്കിൽപെട്ട യുവാക്കളെ രക്ഷിച്ച മൂന്ന് യുവതികളെ കൽപന ചൗള അവാർഡ് നൽകി ആദരിക്കും

ചെന്നൈ: കൊട്ടാരി അണക്കെട്ടിലെ ഒഴുക്കിൽപെട്ട യുവാക്കളെ രക്ഷിച്ച ഉടുത്തിരുന്ന സാരി എറിഞ്ഞുകൊടുത്ത് ജീവൻ രക്ഷിച്ച മൂന്ന് യുവതികൾക്ക് കൽപന ചൗള അവാർഡ് നൽകി ആദരിക്കും. യുവാക്കളെ മരണത്തിൽ നിന്നും രക്ഷിക്കാൻ മൂവരുടെയും കാട്ടിയ ധൈര്യം കണക്കിലെടുത്താണ് അവാർഡ് പ്രഖ്യാപിച്ചത്.സെന്തമിഴ് സെൽവി (38), മുത്തമ്മൽ (34), ആനന്ദവല്ലി (34) എന്നീ മൂന്ന് വനിതകൾക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അവാർഡ് നൽകും. മൂവരും അവാർഡുകൾ ഏറ്റുവാങ്ങാൻ ചെന്നൈയിലേക്ക് പുറപ്പെട്ടു.ഓഗസ്റ്റ് ആറിന് സിറുവാച്ചൂർ ഗ്രാമത്തിൽ നിന്നുള്ള 12 ചെറുപ്പക്കാരുടെ സംഘം നദിയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിൽ നാലുപേർ ഒഴുക്കിൽ പെടുകയും രണ്ടുപേരെ യുവതികൾ രക്ഷപെടുത്തുകയുമായിരുന്നു. സംഭവത്തിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. പവിത്രൻ (17), രഞ്ജിത്ത് (24) എന്നിവരാണ് മരിച്ചത്.

Related Topics

Share this story