Times Kerala

സ്വതന്ത്ര്യദിനാഘോഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അസമിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്തു

 
സ്വതന്ത്ര്യദിനാഘോഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അസമിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്തു

ഗുവാഹത്തി: രാജ്യം സ്വതന്ത്ര്യ ദിനമാഘോഷിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അസമിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തു. മെട്രോപൊളിറ്റൻ പൊലീസും ഒഡൽഗുരി പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ആറ് എകെ റൈഫിളുകൾ, 9 എംഎം പിസ്റ്റൾ, സ്‌ഫോടകവസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തത്.അതേസമയം, സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Related Topics

Share this story