Nature

യുഎഇയില്‍ 330 പേര്‍ക്ക് കൂടി കൊവിഡ്; 101 പേര്‍ രോഗമുക്തരായി 

യുഎഇയില്‍ ഇന്ന് 330 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,819 ആയി . 101 പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 57,473 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു .

24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു . 359 പേരാണ് ആകെ കോവിഡ് ബാധിച്ച് മരിച്ചത് . 5,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.