Nature

ജമ്മു കശ്മീരില്‍ പൊലീസ് വാഹനവ്യൂഹത്തിന്​ നേരെ ഭീകരാക്രമണം; രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസ് വാഹനവ്യൂഹത്തിന്​ നേരെ ഭീകരാക്രമണം. രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു . ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു . നൗഗാം ബൈപാസിന് സമീപമാണ് ആക്രമണം നടന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.

പൊലീസ്​ പട്രോളിങ്​ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ ഇവർക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു . ഐ.ആര്‍.പിയുടെ ഇരുപതാം ബറ്റാലിയനില്‍ നിന്നുള്ള പൊലീസുകാരാണ്​ കൊല്ലപ്പെട്ടത്​.

വെടിയേറ്റ മൂന്നു പൊലീസുകാരെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട്​ പേര്‍ മരിച്ചു. ആക്രമണം നടന്ന പ്രദേശം പൊലീസും സൈന്യവും ​ചേര്‍ന്ന്​ വളഞ്ഞിരിക്കുകയാണ് ​. സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കശ്​മീരില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന്​ വാഹന പരിശോധന ഉള്‍പ്പെടെയുള്ളവ കര്‍ശനമാക്കിയതായി പൊലീസ്​ അറിയിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.