Nature

സ്വര്‍ണ്ണക്കടത്ത്‌ കേസ്‌; ഇ.ഡി ശിവശങ്കറെ ചോദ്യംചെയ്യും

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു . പ്രതികളായ പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടാന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ക്കുള്ള കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് എന്‍ഫോഴ്സ്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത് .

ശിവശങ്കറുമായി അടുപ്പമുള്ള കാര്യം ചോദ്യംചെയ്യലില്‍ സ്വപ്ന സുരേഷ് സമ്മതിച്ചിരുന്നു. പ്രളയഫണ്ട് സമാഹരണത്തിന് അദ്ദേഹം യുഎഇയില്‍ എത്തിയപ്പോള്‍ താനുമായി കണ്ടകാര്യവും സ്വപ്ന പറഞ്ഞു . ഈ സാഹചര്യത്തില്‍ ശിവശങ്കറെ ചൊദ്യംചെയ്യേണ്ടിവരുമെന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു . മൂന്നു പ്രതികളെയും 17 വരെ ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു . 11 മുതല്‍ എന്‍ഫോഴ്സ്മെന്റിെന്റെ കസ്റ്റഡിയിലായിരുന്നു മൂവരും .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.